ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ സയന്‍സസ് ഋഷികേശ്, ഭുവനേശ്വര്‍ കേന്ദ്രങ്ങളിലായി 158 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭുവനേശ്വര്‍ കേന്ദ്രത്തില്‍ 125 അധ്യാപകരുടെ ഒഴിവാണുള്ളത്. പ്രൊഫസര്‍-37, അഡീഷണല്‍ പ്രൊഫസര്‍- 24, അസോസിയേറ്റ് പ്രൊഫസര്‍-35, അസിസ്റ്റന്റ് പ്രൊഫസര്‍-29 എന്നിങ്ങനെയാണ് ഒഴിവുകള്‍.
Notification:WhatNew-789
https://aiimsbhubaneswar.nic.in/എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി ഫെബ്രുവരി 25-നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.
ഉത്തരാഖണ്ഡിലെ ഋഷികേശ് എയിംസില്‍ വിവിധ തസ്തികകളിലായി 33 ഒഴിവാണുള്ളത്. മെഡിക്കല്‍ ഫിസിസ്റ്റ്-1, ചീഫ് കാഷ്യര്‍-1, അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍)-3, അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍)-1, അസിസ്റ്റന്റ് എന്‍ജിനീയര്‍ (എ.സി. ല്ക്ക ആര്‍)-1, ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍)-6, ജൂനിയര്‍ എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍)-4, ജൂനിയര്‍ എന്‍ജിനീയര്‍ എയര്‍കണ്ടീഷനിങ് ല്ക്ക റഫ്രിജറേഷന്‍)-4, സീനിയര്‍ മെക്കാനിക്ക് (എയര്‍കണ്ടീഷനിങ് ല്ക്ക റഫ്രിജറേഷന്‍)-6, മെക്കാനിക്ക് (എയര്‍കണ്ടീഷനിങ് ല്ക്ക റഫ്രിജറേഷന്‍)-6 എന്നിങ്ങനെയാണ് ഒഴിവുകള്‍.
Notification:engi_post_11_2_19
https://www.aiimsrishikesh.edu.in എന്ന വെബ്സൈറ്റില്‍ മാര്‍ച്ച് 15-നകം ഓണ്‍ലൈനായി അപേക്ഷിക്കണം.
കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.