എയർ ഇന്ത്യയുടെ രണ്ട് സബ്സിഡിയറി സ്ഥാപനങ്ങളിലായി 283 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. എയർ ഇന്ത്യ എൻജിനീയറിങ് സർവീസസ് ലിമിറ്റഡിൽ (എയ്സെൽ) ഗ്രാജുവേറ്റ്/ ഡിപ്ലോമ അപ്രന്റിസുകളുടെ 80 ഒഴിവിലേക്കും എയർ ക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറുടെ 160 ഒഴിവിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മറ്റൊരു സബസിഡിയറി സ്ഥാപനമായ എയർ ഇന്ത്യ എക്സ്പ്രസിൽ വിവിധ തസ്തികകളിലായി 43 ഒഴിവുമുണ്ട്.
എയ്സെൽ
ഗ്രാജുവേറ്റ്/ഡിപ്ലോമ അപ്രന്റിസ്:
ഒഴിവ് 80: ഗ്രാജുവേറ്റ് അപ്രന്റിസ് 20 ( മെക്കാനിക്കൽ 10, ഇലക്ട്രിക്കൽ 4, ഇൻസ്ട്രുമെന്റേഷൻ 2, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ 2, പ്രൊഡക്ഷൻ 2); ഡിപ്ലോമ അപ്രന്റിസ്-60 (മെക്കാനിക്കൽ 25, ഇലക്ട്രിക്കൽ 10, ഇൻസ്ട്രുമെന്റേഷൻ 10, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ 10, പ്രൊഡക്ഷൻ 5).
സ്റ്റൈപ്പന്റ്: ഗ്രാജുവേറ്റ് അപ്രന്റിസിന് 4984 രൂപയും ഡിപ്ലോമ അപ്രന്റിസിന് 3542 രൂപയും.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എൻജീനിയറിങ്/ടെക്നോളജി ബിരുദം അല്ലെങ്കിൽ ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം.
നാഷണൽ അപ്രന്റിസ്ഷിപ്പ് ട്രെയിനിങ് സ്കീമിന്റെ വെബ്പോർട്ടൽ വഴി രജിസ്റ്റർ ചെയ്തുവേണം അപേക്ഷിക്കാൻ. അവസാന തീയതി: മാർച്ച് 25. വിശദവിവരങ്ങൾ www.airindia.in എന്ന വെബ്സൈറ്റിൽ.
എയർ ക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയർ:
ഒഴിവ് 160.
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾ ഉൾപ്പെട്ട പന്ത്രണ്ടാം ക്ലാസ്/തത്തുല്യമാണ് കുറഞ്ഞ വിദ്യാഭ്യാസ യോഗത. പ്രൊഷണൽ യോഗ്യതയും പരിചയവും സംബന്ധിച്ച് വിശദാംശങ്ങൾ വെബ്സൈറ്റിൽ.
പ്രായം: 55 വയസ്സാണ് ഉയർന്ന പ്രായപരിധി. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷാ ഫീസ്: 1000 രൂപ (എസ്.സി., എസ്.ടി. വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും 500 രൂപ). ഡിമാൻഡ് ഡ്രാഫ്റ്റായാണ് ഫീസ് അടയ്ക്കേണ്ടത്.
ഏപ്രിൽ ഒന്നു മുതൽ 12 വരെ വിവിധ ദിവസങ്ങളിലായി ഡൽഹിയിൽ നടക്കുന്ന അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്.
വിശദവിവരങ്ങളും അപേക്ഷാഫോറവും www.airindia.in എന്ന വെബ്സൈറ്റിൽ.
വിവിധ വകുപ്പുകളിലായി 43 ഒഴിവ്.
ഓപ്പറേഷൻസ്: ചീഫ് മാനേജർ – ഐ.എഫ്. എസ്. 1, ഓഫീസർ-ഓപ്പറേഷൻസ് 12
കൊമേഴ്സ്യൽ: റൂട്ട് മാനേജർ 4, പ്രൈസിങ് അനലിസ്റ്റ്/ഡിമാൻഡ് അനലിസ്റ്റ് 1
ഫിനാൻസ്: ഡെപ്യൂട്ടി മാനേജർ- 6, ഓഫീസർ- 6, സീനിയർ അസിസ്റ്റന്റ്/കാഷ്യർ 7
ഹ്യൂമൺ റിസോഴ്സ്: ഡെപ്യൂട്ടി മാനേജർ 1, ഓഫീസർ 1, അസിസ്റ്റന്റ് 2.
ട്രെയ്നിങ്: ഡെപ്യൂട്ടീ ചീഫ് 1, സിന്തറ്റിക് ഫ്ലൈറ്റ് ഇൻസ്ട്രക്ടർ 1,
വിശദവിവരങ്ങളും അപേക്ഷാ ഫോമും www.airindiaexpress.in എന്ന വെബ്സൈറ്റിൽ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 27