Home എന്‍ജിനീയര്‍മാരെ ബി.എസ്.എന്‍.എല്‍ വിളിക്കുന്നു; 40500 വരെ ശമ്പളം നേടാം

എന്‍ജിനീയര്‍മാരെ ബി.എസ്.എന്‍.എല്‍ വിളിക്കുന്നു; 40500 വരെ ശമ്പളം നേടാം

ബി.എസ്.എന്‍.എല്ലില്‍ ജൂനിയര്‍ ടെലികോം ഓഫീസര്‍ തസ്തികയിലേക്ക് എസ്.സി., എസ്.ടി., ഒ.ബി.സി. വിഭാഗക്കാര്‍ക്കായി സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുന്നു. സിവില്‍, ഇലക്ട്രിക്കല്‍ വിഭാഗങ്ങളിലെ ഗ്രാജുവേറ്റ് എന്‍ജിനീയര്‍മാരെയാണ് തിരഞ്ഞെടുക്കുന്നത്. ഗേറ്റ് സ്‌കോര്‍ 2019 അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. 198 ഒഴിവുണ്ട്. ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ 132, സിവില്‍ 66 എന്നിങ്ങനെയാണ് ഒഴിവ്. കേരള സര്‍ക്കിളില്‍ 26 (ഇലക്ട്രിക്കല്‍ 24, സിവില്‍ 2) ഒഴിവാണുള്ളത്. ഇതില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.

യോഗ്യത: സിവില്‍/ഇലക്ട്രിക്കലില്‍ ബി.ഇ./ ബി.ടെക്. അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുണ്ടായിരിക്കണം.

ശമ്പളം: 16,400 – 40,500 രൂപ. മൂന്ന് ശതമാനം വാര്‍ഷിക ശമ്പള വര്‍ധനയും ഐ.ഡി.എ, എച്ച്.ആര്‍.എ, മെഡിക്കല്‍ അലവന്‍സ് തുടങ്ങി കമ്പനി നിയമപ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങളുമുണ്ടാകും.

പ്രായം: 18-30 വയസ്സ്. സംവരണചട്ടപ്രകാരമുള്ള വയസ്സിളവും ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.

ഫീസ്: ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 1000  രൂപയും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 500 രൂപയുമാണ് അപേക്ഷാഫീസ്. ഓണ്‍ലൈനായാണ് ഫീസ് അടയ്‌ക്കേണ്ടത്. 

വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും www.bsnl.co.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫെബ്രുവരി 11 മുതല്‍ മാര്‍ച്ച് 12 വരെയാണ് അപേക്ഷിക്കാനുള്ള സമയം.

Leave a Reply

error: Content is protected !!