പൊതുമേഖലാസ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കേരളം ഉള്‍പ്പെടുന്ന ദക്ഷിണ മേഖലയില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മാര്‍ക്കറ്റിങ് ഡിവിഷനിലാണ് അവസരം. ടെക്നിക്കല്‍-120, നോണ്‍-ടെക്നിക്കല്‍-150, ടെക്നീഷ്യന്‍-150 എന്നിങ്ങനെയാണ് ഒഴിവ്. മൂന്ന് വിഭാഗത്തിലുമായി കേരളത്തില്‍ 56 ഒഴിവുകളുണ്ട്.

യോഗ്യത

ടെക്നിക്കല്‍ ട്രേഡ് അപ്രന്റിസ്-എസ്.എസ്.എല്‍.സി., ഫിറ്റര്‍/ ഇലക്ട്രീഷ്യന്‍/ ഇലക്ട്രോണിക് മെക്കാനിക്ക്/ ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്/ മെഷിനിസ്റ്റ് ട്രേഡില്‍ രണ്ടുവര്‍ഷ ഐ. ടി.ഐ.  ടെക്നീഷ്യന്‍ അപ്രന്റിസ്- മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ ഇന്‍സ്ട്രുമെന്റേഷന്‍/ സിവില്‍/ ഇലക്ട്രിക്കല്‍ ല്ക്ക ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങില്‍ മൂന്നുവര്‍ഷ ഡിപ്ലോമ. ജനറല്‍, ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 50 ശതമാനവും എസ്.സി./ എസ്.ടിക്കാര്‍ക്ക് 45 ശതമാനവും മാര്‍ക്കുണ്ടായിരിക്കണം. 2016 ജനുവരി 1-ന് ശേഷം നേടിയതാവണം ഡിപ്ലോമ.

നോണ്‍ ടെക്നിക്കല്‍ ട്രേഡ് അപ്രന്റിസ് (അക്കൗണ്ടന്റ്)ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദം. എസ്.സി., എസ്.ടി., അംഗപരിമിതര്‍ എന്നിവര്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി.

അപേക്ഷ: www.iocl.com എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.  ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന
അവസാന തീയതി: ഫെബ്രുവരി 10. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

കൗമാരപ്രായക്കാരാണോ?; ഹൈസ്കൂൾ പാസായവർക്ക് അപ്രന്റിസ് ആകാൻ അവസരം, 466 ഒഴിവുകൾ

മുംബൈ മസഗോൺ ഡോക് ഷിപ്ബിൽഡേഴ്സിൽ 466 ട്രേഡ് അപ്രന്റിസ് ഒഴിവ്. ഓൺലൈൻ അപേക്ഷ 26 വരെ.…

കല്‍പ്പാക്കം ആണവ ഗവേഷണ കേന്ദ്രത്തില്‍ 130 അപ്രന്റിസ്; പത്താം ക്ലാസുകാര്‍ക്ക് അപേക്ഷിക്കാം

തമിഴ്നാട് കൽപ്പാക്കത്തെ ഇന്ദിരാഗാന്ധി സെന്റർ ഫോർ ആറ്റോമിക് റിസർച്ചിൽ (ഐ.ജി.സി.എ.ആർ.) ട്രേഡ് അപ്രന്റിസാവാൻ അവസരം. വിവിധ…

സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ 1113 അപ്രന്റിസ്

സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ റായ്പുര്‍ (ഛത്തീസ്ഗഢ്) ഡിവിഷനില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. ഐ.ടി.ഐ.ക്കാര്‍ക്കാണ് അവസരം. വിവിധ…