Home ആയുര്‍വ്വേദ തെറാപ്പിസ്റ്റ്, ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്, സ്പീച്ച് ആന്റ് ലാഗ്വേജ് പാത്തോളജിസ്റ്റ് / ഓഡിയോളജിസ്റ്റ് : കൂടിക്കാഴ്ച്ച

ആയുര്‍വ്വേദ തെറാപ്പിസ്റ്റ്, ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്, സ്പീച്ച് ആന്റ് ലാഗ്വേജ് പാത്തോളജിസ്റ്റ് / ഓഡിയോളജിസ്റ്റ് : കൂടിക്കാഴ്ച്ച



കോഴിക്കോട് :ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ വിവിധ സ്ഥാപനങ്ങളില്‍ / പ്രോജക്ടുകളില്‍ ഒഴിവിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ആയുര്‍വ്വേദ തെറാപ്പിസ്റ്റ് (ആണ്‍) (യോഗ്യത: ഒരു വര്‍ഷത്തെ ഡയറക്ടര്‍ ആയുര്‍വ്വേദ മെഡിക്കല്‍ എഡ്യുക്കേഷന്‍ നടത്തുന്ന തെറാപ്പി കോഴ്സ് (ഡി എ എം ഇ)), ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ് (യോഗ്യത : ബി ഒ ടി  ബാച്‌ലർ ഓഫ്  ഒക്കുപ്പേഷണൽ തെറാപ്പി ), സ്പീച്ച് ആന്റ് ലാഗ്വേജ്  പാത്തോളജിസ്റ്റ് / ഓഡിയോളജിസ്റ്റ് (യോഗ്യത : ബി എസ്  എൽ പി തത്തുല്യം) 
എന്നീ തസ്തികകളിലെ താത്കാലിക ഒഴിവിലേക്ക് ആഗസ്റ്റ് ഒമ്പതിനാണ് കൂടിക്കാഴ്ച. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം രാവിലെ 10.30 മണിക്ക്  ജില്ലാ മെഡിക്കൽ ഓഫീസിൽ (ഐ.എസ്.എം.) ഹാജരാകേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 2371486
Ayurvedic Therapist, Occupational Therapist, Speech and Language Pathologist / Audiologist : interview

Leave a Reply

error: Content is protected !!